മലയാലപ്പുഴ ദേവീകീർത്തനം - അഖിൽ യശ്വന്ത് - മനോജ് തൂമണ്ണിൽ Malayalapuzha Devi song

Описание к видео മലയാലപ്പുഴ ദേവീകീർത്തനം - അഖിൽ യശ്വന്ത് - മനോജ് തൂമണ്ണിൽ Malayalapuzha Devi song

മലയാലപ്പുഴ ദേവീകീർത്തനം

ഭക്ത രക്ഷകേ ...
തൃക്കൺ കടാക്ഷത്താലെൻ്റെ ദു:ഖങ്ങളെ
തൃക്കാൽക്കലർപ്പിച്ച ദലങ്ങളായ് തീർക്കുവാൻ,
തൃക്കരം നെറുകയിൽ ചേർത്തുവെച്ചമ്മേയെൻ
ഹൃത്തടം ദേവിക്കിരിപ്പിടമാകുവാൻ,
സാദരമംബികേ വർണിച്ചു ചൊല്ലിടാൻ,
സാർത്ഥക വാക്കുകൾ നൽകിക്കനിയുവാൻ,
മുപ്പാരുമമ്മയായ് വാഴ്ത്തുന്ന ദേവിതൻ
തൃപ്പദം കണ്ടു നമസ്കരിക്കുന്നു ഞാൻ....
ഭദ്രേ...
----------------- -------------- ----------------- --------

സർവ്വ ദു:ഖഭയാപഹാരിണി
ശങ്കരീ ഭുവനേശ്വരീ
കാലദോഷ വിനാശകാരിണി
മലയാലപ്പുഴയംബികേ
ഖഡ്ഗ ഖേടകധാരിണീ ശിവ-
ഭൈരവി ഭുവനേശ്വരീ
ദാരികാസുര നിഗ്രഹേ തവ
വീര്യവർണ്ണന ചെയ്തിടാം

ആർത്തുലഞ്ഞ കച വൃന്ദമോ
കരിമേഘമാല നിറഞ്ഞതോ
തീക്ഷ്ണമാമിരുമിഴികളോ, കനക -
ജ്വാലയാർന്ന കനലാഴിയോ


സിംഹഗർജനശൗര്യവും, ചുടു
വർണമൊരു രസനയും -
കണ്ടു കൈതൊഴാമംബികേ ദ്രുത-
മിണ്ടലൊക്കെയൊഴിഞ്ഞിടാൻ

പട്ടുടുത്ത് പ്രഭയേറിടും കടി
രക്തവർണ സുശോഭിതം
തിന്മ പോക്കുന്നൊരംഗുലങ്ങളാൽ
നന്മതൻ അഭയമുദ്രയും

വാമപാദമണിഞ്ഞ കാൽത്തള -
നാദമെന്നഴൽ നീക്കണം
നാമമോർക്കുകിലോടിയെത്തി -
യെനിക്കു സദ്ഗതിയേകണം

എട്ടുദിക്കുകളിലലയടിക്കുന്നൊ -
രട്ടഹാസമതു കേൾക്കവേ
ദുഷ്ടശക്തികളൊക്കെയും തിരു-
ദൃഷ്ടിയേറ്റു കരിഞ്ഞിടും

ദാസനായ് നട പൂകുമെന്നുടെ
നാവിലക്ഷരമെഴുതണം
അശ്മസാരമതു കാന്തമോടുപോ-
ലമ്മയിൽ മനമുറയ്ക്കണം

അമ്മേ... ശ്രീ ഭദ്രേ ...
ചൊൽക്കൊണ്ട മലയാലപ്പുഴ വാഴുമമ്മേ.... ജഗദംബികേ... നമസ്തേ ....

Комментарии

Информация по комментариям в разработке