Appuvinte Pullikkuda | Animation Video | Felix Devasia | Kids Cartoon | അപ്പുവിൻ്റെ പുള്ളിക്കുട

Описание к видео Appuvinte Pullikkuda | Animation Video | Felix Devasia | Kids Cartoon | അപ്പുവിൻ്റെ പുള്ളിക്കുട

Direction: Felix Devasia | Lyrics: Kavya Bhasker | Music: Felix Devasia | Orchestration: Anit P. Joy
Singers: Apoorva P Muraleedharan | Recording: R2 Studio Kottayam
Animation: Avinash Thomas, Felix Devasia | Video Editing: Avinash Thomas

അപ്പുവിനുണ്ടൊരു പുള്ളിക്കുട
ഏഴഴകുള്ളൊരു പുള്ളിക്കുട
മാരിവിൽ മാമന്റെ തുഞ്ചത്ത് ചായുവാൻ
അപ്പുവിനുണ്ടൊരു പുള്ളിക്കുട

ചിന്നിച്ചിതറും പെരുമഴയിൽ
ആലോലം പാടുമീ പുള്ളിക്കുട
തീ പോലെ തുള്ളും കരിവെയിലിൽ
തണലു വിരിക്കുന്ന പുള്ളിക്കുട

കാലുവളഞ്ഞൊരു പുള്ളിക്കുട
കിങ്ങിണി കെട്ടിയ പുള്ളിക്കുട
അപ്പുവിനായത്തിൽ കുത്തി നടക്കുവാൻ
കൂർത്ത കൊമ്പുള്ളൊരു പുള്ളിക്കുട

ആളെ പറത്തുന്ന കാറ്റു വന്നാൽ
കാത്തുകരുതുമീ പുള്ളിക്കുട
മേഘം തൊടാനൊരു മോഹം വന്നാൽ
ചിറകുവിരിക്കുമീ പുള്ളിക്കുട

പള്ളിക്കൂടത്തിൻ വഴിയരികിൽ
ഓടിപ്പാഞ്ഞെത്തിയ
വണ്ടിക്കാരാ
വെള്ളം തെറിപ്പിച്ച്
പോയിടല്ലേ
പുള്ളിക്കുടയുണ്ട്
എന്റെ കയ്യിൽ

കൂട്ടരേ, കണ്ടോയെൻ പുള്ളിക്കുട
ചന്തം തികഞ്ഞൊരു പുള്ളിക്കുട
കണ്ണുവെക്കാനിങ്ങു പോന്നിടല്ലേ
കട്ടോണ്ട് പോകാനും നോക്കിടല്ലേ ...!

Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manorasongs  
Facebook :   / manoramamusic  
Twitter :   / manorama_music  
#kidscartoon #animation #malayalamcartoon #animationsongs #latestanimation #manoramamusic #nurseryrhymes #malayalamanimation #felixdevasia

Комментарии

Информация по комментариям в разработке