Thazhava Ustath Baith Part -1 ഖുർആൻ...സ്വർഗ്ഗം..|Fasalu Rahman Chendayad l തഴവ ഉസ്താദ് ബൈത്ത് I2024

Описание к видео Thazhava Ustath Baith Part -1 ഖുർആൻ...സ്വർഗ്ഗം..|Fasalu Rahman Chendayad l തഴവ ഉസ്താദ് ബൈത്ത് I2024

Thazhava Ustath Baith Part -1 New version with Lyrics|തഴവ ഉസ്താദ് ബൈത്ത് പുത്തൻ ശൈലിയിൽ|FasaluRahman

#new #trending #madhgaanam #2024 #status

നിങ്ങൾ ഇത് വരെ കേൾക്കാത്ത രൂപത്തിൽ
തഴവ ഉസ്താദ് ബൈത്ത് part-1

ഖുർആൻ കലാമുല്ലാഹിയാണെന്നോർക്കണേ
അതിനുള്ള ശ്രേഷ്ഠത എപ്പൊഴും പാലിക്കണേ

അതിനുള്ള പേരായ് “മുസ്ഹഫെ'ന്നു വിളിച്ചതാ
ഒന്നാം ഖലീഫാ തന്നെ പരതിനിട്ടതാ

ഇത് നീരിസാലാത്തുൽ ബുദൂറെടുത്തൊന്ന്
നോക്കുന്ന പക്ഷം കാണുമേ ശരിക്കന്ന്

"മുസ്ഹഫി'ലെ “മീമിന് മൂന്ന് ഹാറക്കത്തുള്ളത
എന്നും നിഹായഃ യിൽ നോക്കിയാൽ കാണുന്നതാ

ഫത്ഹിന്റെ പെരുമാറ്റം ഗ്വരീബാണെന്ന്
മുഗ്നീയതിൽ പറയുന്നെടോ നോക്കൊന്ന്

ഖുർആന്റെ ലിപികൾ ഭിത്തിയിൽ എഴുതല്ലേ
അത് പള്ളി എന്നാൽ തന്നെയും ചെയ്യല്ലേ

ഒന്നാം ജുസു' ഒരുനൂറ്റിഅമ്പത്താറതിൽ
ശർവാനി നോക്കാം യുക്റഹു എന്നുണ്ടതിൽ

മുസ്ഹഫ് അമുസ്ലിം കൈവശം കൊടുക്കല്ലെ
മരിക്കേണ്ടതായരുമെങ്കിലോ മടിക്കല്ലേ

അതു ഹൈക്കലായാൽ തന്നെയും ശരിയല്ല
ബഹുമാനമുണ്ടവർക്കെങ്കിലും പാടില്ലാ

എഴുതല്ലെ ഖുർആൻ നജസ്കൊണ്ട് നീ തീരയും
പൊറുക്കപ്പെടും നജസാണതെന്നാൽ തന്നെയും

അനറബിയിൽ എഴുതൽ ഹറാമാണെന്ന്
ഫത്ഹുൽ മുഈനിൽ വ്യക്തമായി പറയുന്ന്

ഖൽയൂബിയിൽ അത് ജാഇസാണെന്നുണ്ട്
ശർവാനിയും അത് തന്നെ പറയുന്നുണ്ട്

എഴുതാം അതിൻഡ്യൻ ഭാഷയിൽ എന്നുണ്ട്
റംലീഇമാമതുകൊണ്ട് ഫതുവയുമുണ്ട്

എഴുതൽ “ഹറാം' എന്നുള്ളതാ പ്രാബല്യവും
"ഇബ്നുൽഹജർ തങ്ങൾക്കതാണനുഭാവവും

മുസ്വ്ഹഫ് വരുന്നത് കണ്ട് നീ എഴുന്നേൽക്കണേ
തൗറാത്തുകണ്ടെഴുന്നേറ്റു നബി എന്നോർക്കണേ

ഇത് തുഹ്ഫയിൽ നീ നോക്കിയാൽ കാണുന്നതാ
ഒരുനൂറ്റിഅമ്പത്തഞ്ചതിൽ വിവരിച്ചതാ

നനവുള്ള തുപ്പലിനാൽ തൊടല്ലേ മുസ്വ്ഹഫിൽ
ഇബ്നുൽഹജർ പറയുന്ന് തന്റെ ഫത്താവായിൽ

നീ മുസ്ഹഫിൽ നിന്നും നജസ് നീക്കേണ്ടതാ
നഷ്ടം ഭവിച്ചാൽ തന്നെയും ചെയ്യേണ്ടതാ

സയ്യിദുന ഉസ്മാൻ തന്റെ ചോര തെറിച്ചതിൽ
വീണല്ലൊ ഫസയക്ഫീകഹും ആയത്തതിൽ

വധിക്കപ്പെടുമ്പോൾ മുസ്ഹഫും അടുത്തുണ്ട്
നീക്കിക്കളഞ്ഞുടൻ രക്തവും എന്നുണ്ട്

അൽകഹ്ഫിലാ ഖുർആന്റെ മദ്ധ്യം അറിയണേ
അതിലുള്ള വയ്യത്തലത്വഫാണെന്നോർക്കണേ

അത് പോലെ ബുസ്താൻ ആരിഫീനയിലുള്ളതാ
ഒരുന്നൂറ്റി തൊണ്ണൂറ്റൊമ്പതിൽ വിവരിച്ചതാ

ഓതാൻ തുനിഞ്ഞാൽ ചെയ്യണേ മിസ്‌വാക്ക്
മണ വസ്തു പൂശിയിരിക്കലും പതിവാക്ക്

ഖിബിലായ്ക്ക് നേരെയിരിക്കലും വേണ്ടുന്നതാ
ചാരാതെ നേരെയിരിന്നുതന്നോതേണ്ടതാ

മുസ്വ്ഹഫ് ഉയർത്തിത്തന്നെ വെച്ചോതേണ്ടത
അത് മടിയിലായാൽ തന്നെയും മതിയായതാ

നീ വൃത്തിയുള്ള സ്ഥലത്തിരുന്നോതേണ്ടതാ
അത് പള്ളിയായാൽ ഏറ്റവും ഫലമുള്ളതാ

ഇടയിൽ കലാമില്ലാതിരിക്കൽ വേണ്ടതാ
ആവശ്യമെങ്കിൽ ദൂഷ്യമില്ലെന്നുള്ളതാ

അഴകുള്ള വസ്ത്രം കൊണ്ടു നീ ചമയേണ്ടത
നീ രാജസദസ്സിൽ എന്ന മട്ടിൽ വേണ്ടതാ

നാൽപ്പത് ദിനത്തിൽ മുപ്പതും തീർക്കേണ്ടത
നാൽപ്പത് കവിഞ്ഞാൽ യുക്റഹു എന്നുള്ളതാ

ഫുഖഹാക്കളിൽ പല പണ്ഡിതർ പറയുന്നത
അഹ്മദ് ഇമാം തങ്ങൾക്കതിൽ നസ്സുള്ളതാ

തീർക്കുന്ന സമയം തന്നെ നീ തുടങ്ങേണ്ടത
അത് മുഫ്ലിഹൂൻ വരെയെങ്കിലും ഓതേണ്ടതാ

മുസ്ഹഫ് നീ നോക്കാതോതിയാൽ ഫലമായിരം
അത് നോക്കിയോതലിലുണ്ടടോ രണ്ടായിരം

ഉവൈസിനുള്ള രിവായത്താൽ ഇതുവന്നതാ
ഗാലീയത്തിൽ മാവാഇളിൽ വിവരിച്ചതാ

ഹിക്മത്ത് താ ഞങ്ങൾക്ക് നീ ദയ്യാനെ
നിത്യം അതേറ്റിത്തരണമേ മന്നാനേ

ഗുണം ചെയ്യണേ നിനക്കുള്ള നബിമേലെന്നും
എന്നുള്ളതാണേ പറയുവാനെനിക്കെന്നും
സ്വർഗ്ഗം നിനക്കൊരു മസ്കനായ് ലഭിച്ചെങ്കിലെ
ഇവിടെന്തുക്ലേശം സാരമില്ല നിന്നിലേ

ജനമൊക്കെയും തൃണവൽഗണിച്ചാൽത്തന്നെയും
മനംനൊന്തിടണ്ടാ തിബ്റു തന്നാ പിന്നെയും

ആരൊക്കെ നിന്നെ ദരിദ്രനായ് കണ്ടെങ്കിലും
കോടീശ്വരൻ നീ തന്നെ എക്കാലത്തിലും

മരണം നിനക്കില്ലാതതിൽ കഴിയുന്നത
മനസെപ്പൊഴും സന്തോഷമാൽ തിങ്ങുന്നതാ

ധരിക്കാനതിൽ കൊടുക്കുന്നതുണിയും സുൻദുസ
അൽഹംദുലില്ല ജീവിതം എന്തന്തസാ

കുടിക്കുന്ന ജലമിൽ ചേർത്തിടും കാഫുറ
കലരാത്ത തേനൊലിക്കുന്നതാണ് ൻഹാറാ

പിഴിയാതെ തന്നൊഴുകുന്നതാ പാലാറ്
പുഴപോലെ തന്നതിലുണ്ടെടോ കള്ളാറ്

അതുമാത്രമല്ലതിലുണ്ട് സൽസാബീല്
തസ്നീമുമുണ്ടതുപോലെയും പല നീല്

തിരുമുസ്ഥഫാ നബിക്കുള്ള ഹൗളുൽ കൗസറ
കുടിക്കുന്ന രസമെന്താണതിൽ നിന്ന ക്സാറാ

പുറത്തുള്ള മണ്ണും ചരല് മിസ്ക്കും ജൗഹറാ
പിന്നെന്തു പറയാനാ ഹബീബേ ഉള്ളറാ

കൊതിക്കുന്ന പഴമടുക്കുന്നതാ കയറണ്ടാ
പറിച്ചാലുടൻ മുളയ്ക്കുന്നതാ കുറയണ്ടാ

അതിലുണ്ട് മുന്തിരിത്തോട്ടവും റുമ്മാനും
രസമുള്ളതാ കദളിപ്പഴം തിന്നാനും

ഘിദ്മത്തിനായ് കാണാമതിൽ ചില കുട്ടികൾ
കാഴ്ചയ്ക്കു തോന്നും നല്ല കൗതുക മുത്തുകൾ

അസുഖങ്ങളില്ലാതെപ്പോഴും ആരോഗ്യമ
അസ്.വാജ്മൊത്തിട്ടെപ്പൊഴും ഉല്ലാസമാ

കിളയ്ക്കെണ്ട പൂട്ടെണ്ടാ വെയിൽ കൊള്ളണ്ട
നിനക്കുള്ളതൊന്നും തന്നെ നീ അറിയണ്ട

ഹൂറുൽ ഹിസാനടുത്തപ്പോഴും ഇരിപ്പുണ്ട്
താരാട്ടുപാടാൻ തോഴികൾ പലരുണ്ട്

കൈമുട്ടുവാൻ ചില ദാസികൾ വരവുണ്ട്
കടക്കണ്ണുകൊണ്ടൊരു നോട്ടവും ചരിച്ചൊണ്ട്

സുഖിപ്പിക്കുവാൻ പല പാട്ടുകൾ അവർക്കുണ്ട്
രസിപ്പിക്കുവാനിരുമാറുകൾ നിലയുണ്ട്

ചാഞ്ഞും ചരിഞ്ഞും ചുറ്റിലും നടപ്പുണ്ട്
മിസ്കിന്റെ കുന്നിൽ കൂട്ടമായ് കളിയുണ്ട്

മണിമേടകൾ കാണാനതിൽ പെരുത്തുണ്ട്
യാഖൂത്തിനാൽ പല ഭിത്തികൾ അതിലുണ്ട്

അൻവാറിനാൽ ചില ഖുബ്ബ:കൾ അതിലുണ്ട്
ആരും തൊടാത്ത ബാറതിന്നകത്തുണ്ട്

മാരന്റെ പേരിരുമാറിടയ്ക്കെഴുത്തുണ്ട്
മന്നാന്റെ പേരും ഒന്നതിന്നടുത്തുണ്ട്

അതിരറ്റ ഹുബ്ബസ് വാജിനോടവർക്കുണ്ട്
യാഖുത്ത് മറ്ജാനോട് തശ്ബീഹുണ്ട്

മലിനങ്ങളില്ലാ ശുദ്ധിയെപ്പോഴുമുണ്ട്
മണവസ്തു പൂശാതെപ്പോഴും മണമുണ്ട്

മിന്നിത്തിളങ്ങും സ്വർഗ്ഗവും ചിരികൊണ്ട്
ചുണ്ടിന്റെ വെളിയിൽ പല്ലുകണ്ടതുകൊണ്ട്

ജിബ്രീലുപോലും അമ്പരന്നിട്ടുണ്ട്
അവർക്കുള്ള മുൻപല്ലിന്റെ ലങ്കൽകണ്ട്

തലയിൽ ധരിക്കാനൊരു ഘിമാറവർക്കുണ്ട്
ഈ ഭവനമേക്കാൾ ഘൈറതാണെന്നുണ്ട്

മോഹിച്ചതെത്തുന്നുണ്ട് ഫോൺ വിളിക്കണ്ട
ഒലിക്കുന്ന നീരടുത്തുണ്ട് സ്ക്രൂ തിരിക്കണ്ടാ



   • Thazhava Ustath Baith Part -1 ഖുർആൻ.....  

Vocal
```Faslu Rahman Chendayad```
Marketing
```Al Rashfa Media```

   • Thazhava Ustath Baith Part -1 ഖുർആൻ.....  
   • Thazhava Ustath Baith Part -1 ഖുർആൻ.....  
   / alrashfamedia  

➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠

Комментарии

Информация по комментариям в разработке