PUBLIC Training - Data entry using google forms | പബ്ലിക് ട്രെയിനിങ് - ഗൂഗിൾ ഫോം‌‌‌‌ ഡാറ്റ എൻട്രി

Описание к видео PUBLIC Training - Data entry using google forms | പബ്ലിക് ട്രെയിനിങ് - ഗൂഗിൾ ഫോം‌‌‌‌ ഡാറ്റ എൻട്രി

എല്ലാവർക്കും നമസ്കാരം. കേരളാ സ്റ്റേറ്റ് ലൈബ്രറീ കൗൺസിലിന്റെ പബ്ലിക് പ്ലാറ്റ്ഫോം‌‌ ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കുന്ന വീഡിയോ സീരീസിലേക്ക് സ്വാഗതം. ഗൂഗിൾ ഫോം‌‌ ഉപയോഗിച്ച് പുസ്തകങ്ങളുടെ ഡാറ്റ എൻട്രി ചെയ്യുന്നതിനെ കുറിച്ചാണ് ഈ വീഡിയോ.

ഗ്രന്ഥശാലകൾക്കുള്ള ഡാറ്റാ എൻട്രി എളുപ്പമാക്കുന്നതിനുള്ള മികച്ച മാർഗമാണ് ഗൂഗിൾ ഫോംസ്. ഗൂഗിൾ ഡ്രൈവിൽ (Google Drive) സേവ് ചെയ്യുന്ന ഗൂഗിൾ ഡോക്സിന് (Google Docs) സമാനമായാണ് ഇത് പ്രവർത്തിക്കുന്നത്. പേപ്പറിൽ പ്രിന്റ് ചെയ്ത ഒരു ഫോം പോലെ പുസ്തക വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള കോളങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ഫോമാണ് ഗൂഗിൾ ഫോം. മൊബൈൽ ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ‌ഡാറ്റ എൻട്രി ചെയ്യാൻ സാധിക്കും എന്നതാൺ ഗൂഗിൾ ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊന്ന്, ഫോം‌‌ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്ത ഡാറ്റ ഒരു എക്സൽഷീറ്റിലേക്ക് മാറ്റാൻ കഴിയും എന്നതാണ്. ഈ എക്സൽ ഷീറ്റിന്റെ കോളങ്ങൾ ഫോമിലെ ചോദ്യങ്ങളുടെ പേരുകൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ലൈബ്രറികൾക്ക് ഒരു മാതൃകാ ഗൂഗിൾ ഫോം‌‌ ലൈബ്രറിയുടെ ഗൂഗിൾ ഡ്രൈവിലേക്ക് പകർത്തി ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താം. തുടർന്ന്, ഓരോ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കും ഈ ഫോമിന്റെ പകർപ്പുകൾ സൃഷ്ടിക്കാനും സാധിക്കും. ഓരോ പകർപ്പിലും നിന്നുള്ള ഡാറ്റ എൻട്രി വ്യത്യസ്ത സ്‌പ്രെഡ്‌ഷീറ്റുകളിലേക്ക് സേവ് ചെയ്യപ്പെടും, ഇത് തെറ്റുകൾ ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.

#PUBLIC #KSLC #libcat #invothink #trainingvideos #librariestransform #library

Комментарии

Информация по комментариям в разработке