വെട്ടിക്കളയാൻ മനസുണ്ടെങ്കിൽ മാത്രം റംബുട്ടാൻ: റിട്ടയർമെന്റ് ജീവിതത്തിൽ ലക്ഷങ്ങൾ നേടി റംബുട്ടാൻ കൃഷി

Описание к видео വെട്ടിക്കളയാൻ മനസുണ്ടെങ്കിൽ മാത്രം റംബുട്ടാൻ: റിട്ടയർമെന്റ് ജീവിതത്തിൽ ലക്ഷങ്ങൾ നേടി റംബുട്ടാൻ കൃഷി

#karshakasree #rambutan

"ജോലിയിൽനിന്നു വിരമിച്ചാൽ കൃഷിക്കാരനായി മാറണം എന്നത് മുൻപേ തീരുമാനിച്ചതാണ്. അങ്ങനെയാണ് റംബുട്ടാനിലേക്ക് തിരിഞ്ഞത്. റംബുട്ടാൻ കൃഷി ചെയ്യാനുള്ള തീരുമാനവും നേരത്തെതന്നെ തീരുമാനിച്ചിരുന്നു." - ഇടുക്കി കുടയത്തൂരിലെ റംബുട്ടാൻ തോട്ടത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ രാജു സി ഗോപാൽ എന്ന രാജു സാറും അജിത കുമാരി എന്ന അജിത ടീച്ചറും തങ്ങൾ വെറുതെ തുടങ്ങിയതല്ല ഈ കൃഷി എന്ന് വ്യക്തമാക്കി. ഒരു സുഹൃത്തു നൽകിയ തൈ വീട്ടുമുറ്റത്തു നട്ടു വളർത്തിയതാണ് റംബുട്ടാനിലേക്കു തിരിയാൻ പ്രേരിപ്പിച്ചതെന്ന് രാജുസാർ. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ കോളപ്രയിലെ വീട്ടിൽ അന്ന് റംബുട്ടാൻ ആദ്യമായി വിളഞ്ഞപ്പോൾ ഒരുപാട് ആവശ്യക്കാരുണ്ടായി. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1.7 ഏക്കറിലെ റബർ വെട്ടിമാറ്റി റംബുട്ടാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു.

Комментарии

Информация по комментариям в разработке