Brahma Deva Temple...

Описание к видео Brahma Deva Temple...

ത്രിമൂർത്തികളായ ബ്രഹ്മ,വിഷ്ണു,മഹേശ്വര ദർശനം. അങ്ങനെ സാധ്യമായ ഒരു സ്ഥലമേ ഇന്ന് കേരളത്തിൽ ഉള്ളു. അത് നമ്മുടെ ഭാരതപുഴയുടെ തീരത്താണ്. ചരിത്രപരമായി ഏറെ പേരുകേട്ട തവനൂർ എന്ന ഗ്രാമത്തിൽ.
ലോകത്തിൽ തന്നെ ഇങ്ങനെ ഒരു ക്ഷേത്രം വേറെയില്ല. മലപ്പുറം ജില്ലയിൽ നിളയുടെ തീരത്ത് തവന്നൂർ ഗ്രാമത്തിലാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ ഏക ബ്രഹ്മ ക്ഷേത്രം ഉള്ളത്. സങ്കല്പം ആയി തിരുനെല്ലിയിലും ഉപദേവതയായി തിരുവല്ലത്തും ഒക്കെ ഉണ്ടെങ്കിലും ക്ഷേത്രമായി ഈ ഒന്നേ ഒള്ളു.
വിഷ്ണു ഭഗവാന്റെ നാഭിയിൽ നിന്നും വിരിഞ്ഞ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവിന്റെ വിഗ്രഹമാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. അനന്തശായിയായ ദേവരൂപം അതാണ് ഈ സന്നിധിയിലെ പരിപൂർണമായ പ്രതിഷ്ഠ രൂപം. പക്ഷെ മുകളിലെ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവിനെ മാത്രമേ പുറത്തേക്ക് കാണാൻ സാധിക്കുകയുള്ളൂ..
രാജസ്ഥാനിലെ പുഷ്‌കറിൽ മൂന്ന് മുഖങ്ങളോടുകൂടിയ ബ്രഹ്മ ദേവ ക്ഷേത്രം ഉണ്ട് എന്നാൽ നാല് മുഖങ്ങളോട് കൂടി ബ്രഹ്മ ദേവനെ പ്രതിഷ്ടിച്ചിട്ടുള്ള ഏക ക്ഷേത്രം ഇതാണ്..
നാവാമുകുന്ദ ക്ഷേത്രവും
ചെറുതിരുന്നാവായ ശിവക്ഷേത്രവും പിന്നെ ഈ ബ്രഹ്മ ദേവ ക്ഷേത്രവും,
ഇവിടെ എത്തുന്ന ഭക്തർക്ക് ത്രിമൂർത്തി ദർശനം എന്ന അപൂർവ ദർശനത്തിനു വഴിയൊരുക്കുന്നു...

Special Thanks...
ബ്രഹ്മ ദേവ കീർത്തനം..
ഉഷ ചേച്ചി
(ഉഷ ബിജുകുമാർ)
കൊരട്ടി..
നന്ദി...
തവന്നൂർ ബ്രഹ്മ ക്ഷേത്രം സെക്രട്ടറി.
രാധ ടീച്ചർ
Ph: 9746452945
തവന്നൂർ ബ്രഹ്മ ക്ഷേത്രം
തവന്നൂർ P.O.
മലപ്പുറം ജില്ല
Pin 679573

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന്റെ കാഴ്ചകളും
മാമാങ്കത്തിന്റെ വിശേഷങ്ങളും
   • Thirunavaya Navamukunda temple & Mama...  

Комментарии

Информация по комментариям в разработке