കഅ്ബാലയം Kaabalayam Lyrics Naseera backer Singer Edappal bappu

Описание к видео കഅ്ബാലയം Kaabalayam Lyrics Naseera backer Singer Edappal bappu

കഅ്ബാലയം
ഗാനരചന:നസീറ ബക്കർ
ആലാപനം: എടപ്പാൾ ബാപ്പു

#Naseerabacker
#Edappalbappu
#Kahbha
#Kahbalayam
#mappilasong
#mappilapattu
#Qibla
#കഅ്ബാലയം
#makkah
#Kaaba

Lyrics:

മുഹബ്ബത്തിൻ കുളിരായി പെരുത്തുള്ള മലരാണ്
അകതാരിൽ നിറവാണ് - എന്നും
നറുനിലാവൊളിയൊത്ത തിങ്കളായി തൂകിടുന്ന .
മധുവൂറും കനവാണ് - കഅ്ബ - ആദ്യത്തെ ഹറം ആണ്

മുഹബ്ബത്തിൻ ---

ഇബ്റാഹീം നബിയോരും ഇസ്മായീൽ നബിയോർ
ഇരുപേരും കൂടി ചേർന്ന് പുതുക്കിയ ഹറമിൽ .
ഇസ്ലാമിൻ വിശ്വാസികൾ അണഞ്ഞീടും ദിനവും .
പുണ്യത്തിൻ പൂവാടി - മനമിൽ -
മോഹങ്ങൾ ഏറിടുന്നേ - കാണാൻ
മണിമുകിലായി ഞാനൊന്നരികത്തണഞ്ഞുവെങ്കിൽ
മുത്തി മണത്തിടുവാൻ - കൊതിയാൽ .
ഖൽബ് പിടയ്ക്കുന്നേ.

മുഹബ്ബത്തിൻ ----

പകലിന്റെ പൊന്നിൻ പ്രഭാ വലയത്തിൽ അലിഞ്ഞേ .
പകലോന് മയങ്ങിടും യാമത്തിൽ അറിഞ്ഞേ .
മനതാരിൽ സ്നേഹക്കൂട് മിന്നിമിന്നി തെളിഞ്ഞേ
മായാത്ത താരകമായ് - ഖിബ്‌ല .
ചേലൊത്ത മൊഞ്ചൊളിവായ് - പാരിൽ .
പട്ടു ചുറ്റിയലങ്കാര കില്ലയതും ധരിച്ചെന്നും .
ബൈത്തുൽ മഅ്മൂറിൻ - മാതൃക
ആയെന്നും നിലകൊണ്ടേ .

മുഹബ്ബത്തിൻ ---..

പിരിശേറും കഅ്ബാലയം
പരിശുദ്ധമായിട്ടെന്നും
മക്കത്തെ മണൽത്തിട്ടിലായി പുഞ്ചിരി തൂകിടുന്നു
മമകോടി ജനങ്ങൾ തൻ പാപങ്ങളും പേറിടുന്നു .
മണ്ണിലായ് എത്തിടുവാൻ - നെഞ്ചം .
തുടിയ്ക്കുന്നു കൊതിക്കുന്നു - അതിനായ്
അഖിലചരാചരനാം പെരിയോനോടിരയ്ക്കുന്നു
ഇരുകയ്യും നീട്ടിടുന്നേ - നാഥാ .
വിധികൂട്ടി തന്നിടണേ .

മുഹബ്ബത്തിൻ -----

Комментарии

Информация по комментариям в разработке