അവണൂർ മന നരസിംഹമൂർത്തി ക്ഷേത്രം

Описание к видео അവണൂർ മന നരസിംഹമൂർത്തി ക്ഷേത്രം

അവണൂർ മന നരസിംഹമൂർത്തി ക്ഷേത്രം

ഇന്നും വയ്ക്കോൽ മേൽക്കൂരയുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രമാണ് അവണൂർമന നരസിംഹമൂർത്തി ക്ഷേത്രം,
ഇരുനില വട്ട ശ്രീകോവിലായ അവണൂർക്ഷേത്രം കേരളത്തിൻ്റെ തനതായ ഹൈന്ദവക്ഷേത്ര വാസ്തു ശൈലിയുടെ മകുടോദാഹരണമാണ്, .. പുതുതലമുറ കണ്ടിട്ടില്ലാത്ത ആ പഴയ നിർമ്മാണ ശൈലി ഏവരെയും ആകർഷിപ്പിക്കുന്നതാണ്,

പഴയ കാലഘട്ടങ്ങളിൽ ക്ഷേത്രങ്ങൾ വയ്ക്കോൽ മേഞ്ഞതോ 'ചെമ്പ് മേഞ്ഞതോ ആയിരിക്കും, ഓടുകൾ വന്നശേഷം എല്ലാ ക്ഷേത്രങ്ങളും വയ്ക്കോൽ മാറ്റി ഓട് പതിപ്പിച്ചു, എന്നാൽ അവണൂർ ക്ഷേത്രം ഇന്നും വയ്ക്കോൽ തന്നെയാണ് എന്നുള്ളത് ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു, വ്യത്യസ്ത കാണിക്കുന്നു,

വർഷങ്ങൾക്ക് മുമ്പ് അവണൂർമനയിലെ കാരണവർ മറ്റ് ക്ഷേത്രങ്ങളെ പോലെ ഈ ക്ഷേത്രവും ഓട് മേയാൻ തീരുമാനിച്ചു, അതിനുള്ള ഒരുക്കങ്ങൾ നടുത്തുന്നതിനിടയിൽ അദ്ദേഹം മരണപ്പെട്ടു, അത് ദുർനിമിത്തമായി കണ്ട് ക്ഷേത്രം ഓട് മേയുന്നത് നിർത്തിവെച്ചു, ഭഗവാൻ വയ്ക്കോൽ പുരയിൽ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന സങ്കല്പത്തിൽ ക്ഷേത്രം ഇന്നും പഴയ പ്രൗഡിയിൽ ആചാരവിശ്വാസത്തിൽ വയ്ക്കോൽ മേൽക്കൂരയിൽ ശോഭിച്ചു നില്ക്കുന്നു, എല്ലാ വർഷം മേടമാസത്തിൽ വയ്ക്കോൽ മാറ്റി മേയുന്നു,

കാടുകയറി നശിച്ച ക്ഷേത്രങ്ങളും തകർന്ന് കിടക്കുന്ന ക്ഷേത്രങ്ങളും കണ്ട് നടക്കുന്നതിനിടയിൽ പൈതൃകവും ആചാരവും സംരക്ഷിക്കപ്പെടുന്ന അവണൂർ നരസിംഹമൂർത്തി ക്ഷേത്രം കണ്ടപ്പോൾ മനസിന് സന്തോഷവും സംതൃപ്തിയും തോന്നി...

Комментарии

Информация по комментариям в разработке