Aryankavu to Rosemala OFF Road Bus Trip |

Описание к видео Aryankavu to Rosemala OFF Road Bus Trip |

Rosemala to Aryankavu Off Road Bus Journey Shenduruny Wildlife Sanctuary ഒരേ ഒരു ബസ്

കേരളാ തമിഴ്നാട് അതിർത്തി ഗ്രാമമായ ആര്യങ്കാവിൽ നിന്നും റോസ്മല എന്ന ഫോറെസ്റ് വില്ലേജിലേക്കുള്ള ഓഫ് റോഡ് ബസ് യാത്രയിലേക്ക് എല്ലാവര്ക്കും സ്വാഗതം.

വെറും 11 കിലോമീറ്റർ മാത്രം ദൂരം ഉള്ള ചെറിയ ഒരു യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ. ദൂരം കുറവാണെങ്കിലും, യാത്രയുടെ കാഠിന്യം കൂടുതലാണ് .

തമിഴ്നാട്ടിലൂടെയൊക്കെ ഓഫ് റോഡ് ബസ് യാത്രകൾ നടത്തിയുട്ടുണ്ടെങ്കിലും കേരളത്തിലൂടെ ഓഫ് റോഡ് ബസ് യാത്രകൾ അത് ഇന്നത്തെ സാഹചര്യത്തിൽ ഇല്ലെന്നു തന്നെയായിരുന്നു എന്റെ കണക്കുകൂട്ടൽ . എന്നാൽ അങ്ങനെ ഒരു റൂട്ട് ഉണ്ട് . പൂർണമായും ഓഫ് റോഡ് ആണോ അത് കുറച്ചു മാത്രം പൊട്ടിപൊളിഞ്ഞ റോഡ് ആണോ എന്നൊക്കെ വഴിയെ കാണാം. കുറച്ചു വര്ഷങ്ങള്ക്കു മുന്നേ വരെ മുഴുവനായിട്ടും ഓഫ് റോഡ് ആയിരുന്നു ഈ റൂട്ട്.

ആര്യങ്കാവ് നിന്നും റോസ്മലയിലേക്ക് പോകുന്ന ബസിന്റെ മുഴുവൻ ഡീറ്റെയിൽസ് ഈ വിഡിയോയിൽ ഉൾപെടുത്താൻ ശ്രെമിച്ചിട്ടുണ്ട് .


റോസ്മലക്കുള്ള ആദ്യ ബസ് രാവിലെ 6.30 ക്കാണ് . ഈ ബസ് പോയിക്കഴിഞ്ഞാൽ അടുത്ത ബസ് ഉച്ചകഴിഞ്ഞു 3.30 ക്കാണ്

റോസ്മല വരെ 11 കിലോമീറ്റർ ദൂരമാണ് ഉള്ളതെങ്കിലും 1 മണിക്കൂർ സമയമെടുക്കും ബസ് അവിടെ എത്താൻ . അത്രെയും കുത്തനെയുള്ള കയറ്റവും ദുർഘടമായ പാതയുമാണ് . ബസ് FARE 23 രൂപയാണ് .


ബസ് യാത്ര ഇവിടെ ആരംഭിക്കുയാണ് .

ഡ്രൈവറായിട്ട് രതീഷും കോണ്ടുക്ടറായിട്ടു ശ്രീകുമാറുമാണ് സാരഥികൾ


ബസിൽ റോസ്മലയിലേക്ക് പോകാൻ ആഗ്രെഹിക്കുന്നവർ അറിയാൻ .എങ്ങനെ ഇവിടേയ്ക്ക് എത്താമെന്ന് നോക്കാം

ആര്യങ്കാവിലേക്ക് എത്താൻ പുനലൂർ നിന്നും ഓരോ 5 മിനിറ്റിലും ബസുകൾ അവൈലബിൾ ആണ് . തെങ്കാശിക്കു പോകുന്ന എല്ലാ ബസുകളും ആര്യങ്കാവ് വഴിയാണ് പോവുക . പുനലൂരിൽ നിന്ന് ആര്യങ്കാവിലേക്ക് 1 മണിക്കൂർ ബസ് യാത്രയുണ്ട് . തെങ്കാശിയിൽ നിന്ന് 45 മിനിറ്റു മാത്രം മതി ആര്യങ്കാവിലേക്കു എത്താൻ . പുനലൂരിൽ നിന്ന് ആര്യങ്കാവിലേക്ക് ആദ്യ ബസ് രാവിലെ 5 മണിക്കാണ് .
ആര്യങ്കാവിൽ നിന് രാവിലെ 630 ക്കും ഉച്ച കഴിഞ്ഞു 330 ക്കും മാത്രമേ ബസുകൾ അവൈലബിൾ ഉള്ളു . ബാക്കി സമയത്തു പോയാൽ ജീപ്പ്പിനെ ആശ്രെയിക്കേണ്ടി വരും. ഭാഗ്യമുണ്ടെൽ ഷട്ടിൽ സർവീസ് നടത്തുന്ന ജീപ്പുകൾ കിട്ടും . ആര്യങ്കാവിൽ നിന്ന് 3 കിലോമീറ്റർ മാത്രം ദൂരമാണ് തമിഴ്നാട് അതിർത്തിയിലേക്ക് .

റോസ് മല ബസ് അനേഷിച്ചു ആരും ആര്യങ്കാവ് ഡിപ്പോയിലേക്ക് പോകേണ്ട കാര്യമില്ല . റോസ്മല ജംഗ്ഷനിൽ നിന്നാല്മതി. ഉച്ചകഴിഞ്ഞുള്ള ബസ് . KSRTC ഡിപ്പോയിലേക്കു പോവില്ല. കൊട്ടാരക്കരയിൽ നിന്നും കുളത്തുപ്പുഴ വഴി ആര്യങ്കാവിലെത്തി നേരെ റോസ്മലക്ക് പോവുകയുള്ളു
Rosemala Bus Timings :
Bus Starting
6.30 am Aryankavu to Rosemala

7.40 am : Rosemala to Kottarakkara
(via Aryankavu, Thenmala, Kulathupuzha, Ayoor )

12.00 PM Kottarakkara to Rosemala
4.45 pm Rosemala to Aryankavu

00:00 Intro
01:28 Lets Start
09.20 Rajathottam
13:45 Forest Checkpost

follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке