B.Techൽ 44 സപ്ലി, ഒരുകോടി 20 ലക്ഷം കടം; ഇന്ന് 2,500 കോർപ്പറേറ്റുകളെ ഉപഭോക്താക്കളാക്കിയ സംരംഭക |SPARK

Описание к видео B.Techൽ 44 സപ്ലി, ഒരുകോടി 20 ലക്ഷം കടം; ഇന്ന് 2,500 കോർപ്പറേറ്റുകളെ ഉപഭോക്താക്കളാക്കിയ സംരംഭക |SPARK

44 സപ്ലികളുമായി എൻജിനീയറിങ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് ഷെമീന. പിന്നീട് സപ്ലികൾ എല്ലാം ക്ലിയർ ചെയ്തു. കംപ്യുട്ടർ ആപ്ലിക്കേഷനിൽ ക്രാഷ് കോഴ്സ് പൂർത്തിയാക്കി. സംരംഭകയാവുക എന്ന ലക്ഷ്യവുമായി ചെറിയ രീതിയിൽ ഫ്രീലാൻസ് വർക്കുകൾ എടുത്തുതുടങ്ങി. രണ്ട് സുഹൃത്തുക്കൾ കൂടെ ബിസിനസിലേക്കെത്തി. കിട്ടുന്നത് തുല്യമായി വീതിക്കാമെന്നായിരുന്നു പ്ലാൻ. വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു സംരംഭം ആരംഭിച്ചത്. പിന്നീട് ഓഫീസ് റൂം എടുത്തു. 12 പേരിലേക്ക് ടീം വളർന്നു. ആ സമയത്ത് ഒരു ആക്സിഡന്റ് സംഭവിച്ച് കിടപ്പിലായതോടെ ടീമിൽനിന്ന് പലരും കൊഴിഞ്ഞുപോയി. പിന്നീട് വീണ്ടും ഒരു ഷെയർ സ്‌പേസിൽ സംരംഭം ആരംഭിച്ചു. അതിനുശേഷം 20 ലക്ഷത്തോളം രൂപ ഇൻവെസ്റ്റ്മെന്റ് ലഭിച്ചു. എന്നാൽ പിന്നീട് വന്ന ചില പ്രശ്നങ്ങളിലൂടെ ഒരുകോടി 20 ലക്ഷം രൂപ കടമായി. ഓഫീസ് പൂട്ടേണ്ടിവന്നു. മൂന്ന് ദിവസത്തിനുള്ളിൽ അടുത്ത ഓഫീസ് റെഡിയാക്കി വീണ്ടും ബിസിനസ് തുടങ്ങി. ലീഡ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കി. ഇന്ന് 35 പേർക്ക് സ്ഥാപനം തൊഴിൽ നൽകുന്നു. 2500 സ്ഥാപനങ്ങൾ ഇന്ന് ഉപഭോക്താക്കളായുണ്ട്. ഷെമീനയുടെയും കോഡ് മി എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Shemeena KA
Codeme Hub tech International Pvt Ltd
8086740111
Website : codemehub.com
Face book :   / codemehub  
Instagram :   / codemehub  
LinkedIn :   / codeme-hub-international-pvt-ltd  
YouTube: https://youtube.com/@codemehub?si=BP8...
#entesamrambham #sparkstories #shamimrafeek

Комментарии

Информация по комментариям в разработке