വീടു വേണ്ടെന്നു വച്ചു; ഇരുവഞ്ഞിപ്പുഴ തീരത്ത് മുളഞ്ചോല തീർത്ത് ഒരു ഓട്ടോഡ്രൈവർ | Mathrubhumi.com

Описание к видео വീടു വേണ്ടെന്നു വച്ചു; ഇരുവഞ്ഞിപ്പുഴ തീരത്ത് മുളഞ്ചോല തീർത്ത് ഒരു ഓട്ടോഡ്രൈവർ | Mathrubhumi.com

മൊയ്തീന്റേയും കാഞ്ചനമാലയുടേയും കഥ പറഞ്ഞ മുക്കം എന്ന ​ഗ്രാമത്തിന് ഇന്ന് പ്രകൃതിയോട് ഒരു മനുഷ്യന് തോന്നിയ അടങ്ങാത്ത പ്രണയത്തിന്റെ കഥ പറയാനുണ്ട്. ഇരുവഞ്ഞിപ്പുഴ തീരത്തു തന്നെയാണ് ഈ കഥയും നടക്കുന്നത്. നായകൻ ​ഗൾഫിൽ തോട്ടക്കാരനായി ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ ദാമോദരൻ. ഇപ്പോൾ ഓട്ടോ ഡ്രൈവർ.

വീടുണ്ടാക്കാൻ വെച്ച പണമെടുത്താണ് വയനാട്ടിൽ നിന്ന് മഞ്ഞമുളകളെത്തിച്ച് നട്ടു തുടങ്ങിയത്. ചിലവാക്കിയത് ചില്ലറയല്ല, പന്ത്രണ്ട് ലക്ഷം. ഇവിടെ തന്റേതല്ലാത്ത ഒരു തുള്ളി വിയർപ്പുപോലും വീണിട്ടില്ലെന്ന് ദാമോദരേട്ടൻ അഭിമാനത്തോടെ പറയുന്നു. വീട്ടുകാരും നാട്ടുകാരും എതിർത്തിട്ടും വർഷങ്ങളെടുത്ത് പ്രകൃതിയുടെ തണുപ്പുള്ള വാസസ്ഥലം തീർത്തിരിക്കുകയാണ് അദ്ദേഹം. ഭക്ഷണം കഴിച്ചില്ലെങ്കിൽ നമ്മൾ ദിവസങ്ങളോളം ജീവിക്കും. പക്ഷേ ഓക്സിജനില്ലാതെ മൂന്ന് മിനിട്ടു പോലും ജീവിക്കാനാകില്ല. ദാമോദരേട്ടന്റെ ഈ വാക്കുകളിലുണ്ട് എല്ലാം. ആ മുളഞ്ചോലയിലേക്ക് നമുക്ക് ഒരു യാത്രപോകാം...

Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  


#Mathrubhumi

Комментарии

Информация по комментариям в разработке