FASTING | ഉപവാസം എന്നാൽ പട്ടിണിയല്ല

Описание к видео FASTING | ഉപവാസം എന്നാൽ പട്ടിണിയല്ല

ഉപവാസമെന്നാൽ എന്താണ്?

പട്ടിണിയല്ല ഉപവാസം!
പലരും കരുതുന്നത് പട്ടിണി കിടക്കലാണ് ഉപവാസമെന്നാണ്.

അല്ലേയല്ല.
ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. ആ ദിവസങ്ങളിൽ വലിയ ക്ഷീണമനുഭവപ്പെട്ടിട്ടുണ്ട്. കാരണം ഇല്ലാത്തതു കൊണ്ടാണല്ലോ കഴിക്കാനാവാത്തത് എന്ന ചിന്ത മാനസിക ക്ഷീണമുണ്ടാക്കും. അത് ശരീരത്തേയും ബാധിക്കും.

ഇപ്പോൾ ഞാൻ 6 ദിവസമൊക്കെ ഉപവസിക്കാറുണ്ട്. ഒരു ക്ഷീണവും തോന്നിയിട്ടില്ല. Mind setup ആണ് പ്രധാനം. ഉണ്ടായിട്ടും വേണ്ടെന്നു വയ്ക്കലാണ് ഇത്. അങ്ങനെയുള്ളവരെയാണ് ഭാരതം എന്നും അംഗീകരിച്ചിട്ടുള്ളത്.

ഉപവാസം എന്ന വാക്കിൻ്റെ അർത്ഥം ഉപ= അടുത്ത്, വാസം = ഇരിക്കൽ. അടുത്ത് ഇരിക്കൽ എന്നാണ്. ആരുമായി അടുത്തിരിക്കൽ? ഈശ്വരനുമായി അടുത്തിരിക്കൽ!
ആരാണ് ഈശ്വരൻ?
ഞാനാണ് ഈശ്വരൻ!
ഞാനുമായി 'ഞാൻ' അടുത്തിരിക്കുകയാണ് ഉപവസിക്കൽ കൊണ്ടുദ്ദേശിക്കുന്നത്!

എന്താണ് ഇതിൻ്റെ ഗുണം?

ഭക്ഷണം ഉപേക്ഷിക്കുന്നതോടെ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി ശരീരത്തിൽ സൂക്ഷിച്ചിട്ടുണ്ടാകും. അതിനെ വീണ്ടും ഗ്ലൂക്കോസാക്കി ശരീരം ഉപയോഗിച്ച് ശരീരത്തിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കും.

പചന പ്രക്രിയക്ക് ധാരാളം ഊർജ്ജം ആവശ്യമുണ്ട്. ആ ഊർജ്ജം ശരീരകോശങ്ങളുടെ പുനർനിർമ്മാണത്തിനും, കേടുപാടു തീർക്കാനുമായി (maintanace work) പ്രാണശക്തിക്ക് ഉപയോഗിക്കാനാകും.
ഇതു വഴി രോഗ പ്രതിരോധ ശക്തി വർദ്ധിക്കും.

വെള്ളം കുടിക്കാമോ?
കുടിക്കണം. എന്നു മാത്രമല്ല ധാരാളമായി കുടിക്കണം. ശുദ്ധമായ പച്ച വെള്ളം കുടിക്കുന്നതാണ് നല്ലത്. ലഭ്യമല്ലെങ്കിൽ മാത്രം തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാം. (വെള്ളം തിളപ്പിക്കുമ്പോൾ ഓക്സിജൻ കണ്ടൻറ് കുറയും. അതു കൊണ്ടാണ് തിളപ്പിച്ചാറിയ വെള്ളത്തിൻ മത്സ്യങ്ങൾക്ക് ജീവിക്കാനാവാത്തത്)

എന്തിനാണ് വെള്ളമിത്രയധികം!

അവധി കിട്ടുമ്പോൾ നാം വീട് വൃത്തിയാക്കാറില്ലേ. അതുപോലെ ശരീരത്തിൻ്റെ ഉടമസ്ഥനായ പ്രാണൻ തൻ്റെ വീട് വൃത്തിയാക്കിത്തുടങ്ങും.

എല്ലാ അവയവങ്ങൾക്കും മലമുണ്ട്. എന്നു മാത്രമല്ല ഓരോ കോശത്തിനും മലമുണ്ട്. ഉപവസിക്കുന്നതോടെ ഈ മലം മെയിൻ കനാലിലേക്ക് കൊണ്ടുവരും. അതു കൊണ്ടാണ് 3 ദിവസത്തിലധികം ഉപവസിക്കുമ്പോൾ മലം കറുത്തു പോകുന്ന അനുഭവമുണ്ട്.

മൗന ഉപവാസമെടുക്കുമ്പോൾ അനങ്ങാതെ കിടക്കണം. ശവാസനം ചെയ്യാം. വായന, മൊബൈൽ ഉപയോഗം ഒന്നും പാടില്ല.
ബുദ്ധിക്കും വിശ്രമം വേണം. (എങ്കിൽ മാത്രമേ പൂർണ്ണ ഫലം ലഭിക്കുകയുള്ളു.)

അപ്പോൾ വിശക്കില്ലേ?
വിശപ്പ് എന്നത് ഒരു വികാരമാണ്. നല്ല വിശപ്പുള്ള സമയത്ത് ഉറ്റ ബന്ധുവിൻ്റെ മരണവാർത്തയറിഞ്ഞാൽ വിശപ്പ് കെട്ടുപോകാറില്ലേ. അത്രേയുള്ളു കാര്യം.
ലോകനന്മയ്ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത് എന്നു കരുതി വിശപ്പു വരുമ്പോൾ വെള്ളം കുടിച്ച് അത് പരിഹരിച്ച് നമുക്ക് മുമ്പോട്ട് പോകാം.
ഒരിക്കൽ ഇതു ശീലിച്ചാൽ പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല.

പിറ്റേന്ന് കഴിക്കാൻ പോകുന്ന ആഹാരത്തെപ്പറ്റിയും ചിന്തിച്ചു കൂടാ. അത് ദഹനരസങ്ങളുടെ ഉൽപ്പാദനത്തിന് കാരണമാകും. അൾസർ ഉണ്ടാക്കും.

പരിചയമില്ലാത്തവരും, രോഗികളും, മരുന്നു കഴിക്കുന്നവരും പഴച്ചാറുകളോ, പഴങ്ങളോ കഴിച്ച് അർദ്ധ ഉപവാസം അനുഷ്ഠിച്ചാൽ മതിയാകും. (പ്രമേഹരോഗികൾക്ക് പഴം മാത്രം കഴിച്ച് ജീവിക്കുമ്പോൾ ഷുഗർലവൽ അൽപ്പം കൂടിയേക്കാം. ഭയപ്പെടേണ്ടതില്ല. ഫലങ്ങളിലെ ഗ്ലൂക്കോസ് ഫ്രക്ടോസ് എന്ന പഞ്ചസാരയാണ്. ഷുഗറിലുള്ള സൂക്രോസ് (Sugar - Sucrose, Froot - Fructose) Fructose നേക്കാൾ അപകടകാരിയാണ്.

ഞാൻ നാളെ ലോകനന്മയ്ക്കായി മൗനമായി ഉപവസിക്കുകയാണ്.

പടരുന്ന വ്യാധിയുള്ള ഈ കാലത്ത് ലോകത്ത് ആർക്കും ഈ രോഗം ഉണ്ടാകരുതേ എന്ന് മനസിൽ ചിന്തിക്കുക കൂടി ചെയ്താൽ ശുഭമായി.

തയ്യാറാക്കിയത്
യോഗാചാര്യ ഡോ.സജീവ് പഞ്ച കൈലാസി
9961609128

Contact
--------------------------------------------------
Phone : 9961609128
Email : [email protected]
FB : https://bit.ly/Sajeevkailashi
Website : patanjalayoga.com

Комментарии

Информация по комментариям в разработке