ചബഹാർ തുറമുഖ കരാറിൽ ഇന്ത്യ യുഎസ് ഉപരോധം നേരിടുമോ?Will India face US sanctions on Chabahar port deal?

Описание к видео ചബഹാർ തുറമുഖ കരാറിൽ ഇന്ത്യ യുഎസ് ഉപരോധം നേരിടുമോ?Will India face US sanctions on Chabahar port deal?

ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള 10 വർഷ കരാറിൽ ഇന്ത്യ ഈയടുത്ത് ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്ഥാന്റെയും ചൈനയുടെയും ഗ്വാദർ തുറമുഖത്തിന് ബദലായാണ് ഇന്ത്യ ചബഹാറിനെ കണക്കാക്കുന്നത്. കരകളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാര ബന്ധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ന്യൂഡൽഹി അവതരിപ്പിച്ച ഈ തുറമുഖ പദ്ധതി പക്ഷെ ഇപ്പോൾ അമേരിക്കൻ ഉപരോധത്തിൻ്റെ നിഴലിലാണ്. ഈ പദ്ധതി കാരണം ഇന്ത്യക്ക് മേൽ അമേരിക്ക സമ്പത്തിക ഉപരോധമേർപ്പെടുത്തുമോ? എങ്ങനെയാണ് ഈ പദ്ധതി ഇന്ത്യയെ പാകിസ്ഥാനുമായുള്ള വ്യാപാര ആശ്രിതത്വത്തിൽ നിന്നും ഒഴിവാക്കുന്നത്? എങ്ങനെയാണ് ചബഹാർ തുറമുഖ പദ്ധതി ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്? എന്നീ ചോദ്യങ്ങളുടെ മറുപടിയാണ് ഈ വീഡിയോ.

Комментарии

Информация по комментариям в разработке