അമ്മച്ചിയുടെ സൂപ്പർ ഹിറ്റ് വെളുത്ത നാരങ്ങാ അച്ചാർ...100%👌| How to Make Tasty Lemon Pickle

Описание к видео അമ്മച്ചിയുടെ സൂപ്പർ ഹിറ്റ് വെളുത്ത നാരങ്ങാ അച്ചാർ...100%👌| How to Make Tasty Lemon Pickle

ഇതാണ് മക്കളെ അമ്മച്ചിയുടെ സൂപ്പർ ഹിറ്റ് വെളുത്ത നാരങ്ങാ അച്ചാറിൻ്റെ രുചിയുടെ രഹസ്യം😋.!! അമ്മച്ചി സ്പെഷ്യൽ നാരങ്ങാ അച്ചാർ..!! അച്ചാർ ഇടുമ്പോൾ ഇനി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ..😋

ചേരുവകൾ
നാരങ്ങ (LEMON)
കാന്താരി (CAPSICUM FRUTESCENS)
നല്ലെണ്ണ (SESAME OIL)
കടുക് (MUSTARD)
ഉലുവ (FENUGREEK SEEDS)
വെളുത്തുള്ളി (GARLIC)
ഇഞ്ചി (GINGER)
വറ്റൽമുളക് (DRIED RED CHILLIES)
കറിവേപ്പില (CURRY LEAVES)
ഉപ്പ് (SALT)
കായം (ASAFOETIDA)
വിനാഗിരി ( VINEGAR )
പഞ്ചസാര (SUGAR)

തയ്യാറാക്കുന്ന വിധം
ആദ്യം നാരങ്ങയുടെ തൊലി മൃതുലമാകുന്നതിന് വേണ്ടി നാരങ്ങ കഴുകി ആവിയിൽ വേവിക്കുക .വേവിച്ച് കഴിയുമ്പോൾ നാരങ്ങ 8 കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക.
ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉലുവ ചേർക്കുക . ചെറുതായിട്ട് വഴറ്റുക . ഇതിന് ശേഷം വെളുത്തുള്ളി ,അരിഞ്ഞുവെച്ച ഇഞ്ചി ,വറ്റൽ മുളക് , കറിവേപ്പില , കാന്താരി എന്നിവ കൂടി ചേർത്ത് ഒന്നുകൂടെ വഴറ്റുക .
ഇതെല്ലാം നന്നായിട്ട് വഴന്ന് വന്നതിന് ശേഷം ഇതിലേക്ക് നാരങ്ങ ഇടുക .ഉപ്പ് ചേർക്കുക . നന്നായി ഇളക്കുക.
ശേഷം അല്പ്പം കായം , വിനാഗിരി , പഞ്ചസാര എന്നിവ ചേർക്കുക .
തീ ഓഫ് ചെയ്ത് തണുപ്പിക്കുക . അങ്ങനെ സ്വാതിഷ്ടമായ വെളുത്ത നാരങ്ങ അച്ചാർ തയ്യാറായിരിക്കുന്നു ..



#lemonpicklerecipe #villagefood #samsaaram

Комментарии

Информация по комментариям в разработке