598: പ്രമേഹമുള്ളവർ തീർച്ചയായും അറിയേണ്ടത്: ഗ്ലൈസെമിക് ഇൻഡക്സ് | Diabetic Patients & Glycemic Index

Описание к видео 598: പ്രമേഹമുള്ളവർ തീർച്ചയായും അറിയേണ്ടത്: ഗ്ലൈസെമിക് ഇൻഡക്സ് | Diabetic Patients & Glycemic Index

Importance of Understanding Glycemic Index for Diabetic Patients:

600: പ്രമേഹമുള്ളവർ തീർച്ചയായും അറിയേണ്ടത്: ഗ്ലൈസെമിക് ഇൻഡക്സ് | Diabetic Patients & Glycemic Index
#Diebetic #DiebeticInformations #DiebeticAndGlycemic

പ്രമേഹം സാധാരണ അറിയപ്പെടുന്നത് നിശബ്ദനായ കൊലയാളി എന്ന പേരിലാണ്. പ്രമേഹം ഇപ്പോൾ ഒരു ആഗോള മാരകരോഗമാണ്. ലോകത്തുള്ള രോഗബാധിതരില്‍ 40 ശതമാനവും ഇന്ത്യയിലാണ്. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ 30 വര്‍ഷത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിച്ചത്. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് ഡയറ്റിന്റെ സ്ഥാനം. 

പ്രമേഹം നിയന്ത്രിക്കാനായി എല്ലാവരും ആദ്യം ചെയ്യുന്ന വഴി പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ്. എന്നാല്‍ പഞ്ചസാരയുടെ അളവ് കുറച്ചത് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാന്‍ കഴിയില്ല. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറയ്ക്കാന്‍ ആഹാരത്തിൽ അടങ്ങിയ കലോറിയും ഗ്ലൈസെമിക് ഇൻഡെക്സും വ്യക്തമായി അറിഞ്ഞിരിക്കുക. ഇന്നിവിടെ ഗ്ലൈസെമിക് ഇൻഡെക്സ് എന്താണെന്നും അതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത് പഠിച്ചിരിക്കുക മറ്റുള്ളവരെ പഠിപ്പിക്കുക. പ്രമേഹം നിയന്ത്രിക്കാൻ വളരെ സഹായിക്കുന്ന ഒരു മാർഗ്ഗമാണിത്. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

  / dr-danish-salim-746050202437538  
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)

Dr Danish Salim

Комментарии

Информация по комментариям в разработке