Ashtapathi | #24 | അന്യോന്യാനുരാഗ സൂചക അലങ്കാരം |

Описание к видео Ashtapathi | #24 | അന്യോന്യാനുരാഗ സൂചക അലങ്കാരം |

അന്യോന്യാനുരാഗ സൂചക അലങ്കാരം.
ഭഗവാനും രാധാറാണിയും അന്യോന്യം അലങ്കാരം ചെയ്യുന്നത് ഇവിടെ വർണ്ണിക്കുന്നു. ഏകാഗ്ര ഭക്തിയോടെ ഈ കാവൃത്തിലെ കലാരസികത, ധ്യാനം മുതലായ ഗുണങ്ങളെ വിചിന്തനം ചെയ്യണമെന്ന് കവി പ്രാർത്ഥിക്കുന്നു.
ശ്രീകൃഷ്ണ ഭഗവാന്റെ പാദാരവിന്ദസ്മരണയാകുന്ന അമ്യതം കൊണ്ട് ഉണ്ടാക്കപ്പെട്ട തേൻ പോലെ മധുരമായ ഈഗീതംകലികലുഷമാകുന്ന ജ്വരത്താൽ കഷ്ടപ്പെടുന്ന നമ്മുടെ എല്ലാ ദു:ഖങ്ങളും അകറ്റട്ടെ🙏🙏 അഷ്ടപദിയിൽ തുടരെ ജീവേശ്വര ചൈതന്യത്തെയാണ് സൂചിപ്പിക്കുന്നത്🙏
ഗൗരവമേറിയ ഈ തത്വo സാധാരണക്കാർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ശ്യംഗാര രസത്തോടെ പ്രതിപാദിച്ചിരിക്കുന്നത്. ജീവാത്മാവ് ആയ രാധാറാണിയും
പരമാത്മാവായ ഭഗവാനും കൂടി ചേരുന്ന ഭാഗം കാവ്യാത്മകമായി ജയദേവ കവി വിവരിച്ചിരിക്കുന്നു. മനസ്സിൽഭഗവദ് ഭക്തി നിറച്ച് ആ പരമാനന്ദരസം അനുഭവിക്കാൻ എല്ലാവർക്കുo കഴിയട്ടെ🙏 എല്ലാം ആ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു.🙏

1.കുരു യദുനന്ദന!ചന്ദന ശിശിരതരേണ കരേണ പയോധരേ(2)
മൃഗമദപത്രകമത്ര മനോഭവ മംഗള കലശസഹോദരേ
നിജഗാദ സാ യദുനന്ദനേ
ക്രീഡതി ഹൃദയാനന്ദനേ
നിജഗാദ സാ യദുനന്ദനേ ..

2.അളികുലഭംജന മഞ്ജനകം
രതിനായക സായകമോചനേ
ത്വദധര ചുംബന ലംബിത കജ്ജളം
ഉജ്ജ്വലയ പ്രിയ ലോചനേ
(നിജഗാദ സാ.....)

3. നയന കുരംഗ തരംഗവിലാസ
നിശാസകരേ ശ്രുതി മണ്ഡലേ
മനസിജ പാശ വിലാസധരേ
ശുഭവേഷനിവേശയ കുണ്ഡലേ( നിജഗാദ സാ...)

4. ഭ്രമരചയം രചയന്തമുപരി
രുചിരംസുചിരം മമ സമ്മുഖേ
ജിത കമലേ വിമലേപരികർമ്മയ
നർമ്മ ജനകം അളകം മുഖേ(നിജഗാദ സാ...)

5.മൃഗമദരസവലിതം ലളിതം
കുരുതിലകമളിക രജനീകരേ
വിഹിതകളങ്കപദം കമലാനന
വിശ്രമിത ശ്രമശീകരേ
(നിജഗാദ സാ...)

6. മമരുചിരേ ചികുരേ കുരു മാനദ!
മാനസജ ധ്വജ ചാമരേ
രതിഗളിതേ ലളിതേ കുസുമാനി
ശിഖണ്ഡി ശിഖണ്ഡ ക ഡാമരേ( നിജഗാദ സാ..)

7.സരസഘനേ ജഘനേ മമ ശംബര
ദാരണവാരണ കന്ദരേ
മണിരശനാവസനാ ഭരണാനി ശുഭാശയ വാസയ സുന്ദരേ
(നിജഗാദ സാ...) 8.ശ്രീജയദേവ വചസി രുചിരേ ഹൃദയം സദയംകുരു മണ്ഡനേ(2)
ഹരിചരണ സ്മരണാമൃത നിർമ്മിത
കലികലുഷജ്വര ഖണ്ഡനേ
നിജഗാദ സാ യദുനന്ദനേ
ക്രീഡതി ഹൃദയാനന്ദ നേ
നിജഗാദ സാ യദു നന്ദനേ

ശുഭം🙏

ശ്രീ ഗീതഗോവിന്ദ മഹാകാവ്യം സമ്പൂർണ്ണം.

Комментарии

Информация по комментариям в разработке