കരിപ്പുവിന്റെ ആനയെ ഇടിച്ചൊതുക്കി കണ്ടമ്പുള്ളി ബാലനാരായണന്റെ ജീവൻ രക്ഷിച്ച കോട്ടായി രാജു. പക്ഷെ....

Описание к видео കരിപ്പുവിന്റെ ആനയെ ഇടിച്ചൊതുക്കി കണ്ടമ്പുള്ളി ബാലനാരായണന്റെ ജീവൻ രക്ഷിച്ച കോട്ടായി രാജു. പക്ഷെ....

വീടിനടുത്ത് എത്തിയ ആനയേയും അതിന്റെ പാപ്പാനെയും കണ്ട് ഒമ്പതാം വയസ്സിൽ ആനക്കമ്പം തലയ്ക്ക് പിടിച്ച കുഞ്ഞിപ്പയ്യൻ...! പക്ഷെ ഉണ്ണിരാമത്ത് മന അയ്യപ്പൻ എന്ന ആനക്ക് ആ പയ്യനോട് ഒരിഷ്ടം. അതു വഴിത്തിരിവാകുന്നു.
പൊടിമീശ മുളച്ചു തുടങ്ങുന്ന പ്രായത്തിൽ തൃശൂരേക്കും കണ്ടമ്പുള്ളി തറവാട്ടിലേക്കും എത്തിപ്പെട്ട പയ്യൻ പിന്നീട് രചിച്ചതത്രയും ആനക്കേരളത്തിന്റെ ചരിത്രത്തിലെ അത്ഭുതഗാഥകൾ. അഴിച്ചുകയറിയത് അത്രയും ഒന്നിനൊന്ന് പോരാളികളായ ഗജപോക്കിരികളെ തന്നെ..! കുറഞ്ഞത് പതിനാറ് മനുഷ്യരെയെങ്കിലും ആരുംകൊല ചെയ്തിട്ടുള്ള രാജവെമ്പാലയെന്ന ബുള്ളറ്റ് മോഴയെ അവന്റെ നല്ല മദപ്പാടിൽ തന്നെ ചങ്ങലകെട്ടുകളെല്ലാം അഴിച്ചുവിട്ടു മുന്നിൽ ചെന്നു നിൽക്കാനുള്ള ചങ്കൂറ്റം...
ഏതാനും ദിവസങ്ങൾക്ക് മുമ്പ് എഴുന്നെള്ളിപ്പിനിടെ തന്നെ അടിച്ചുതെറിപ്പിച്ച് കരളിന്റെ ഒരു തുണ്ട് തന്നെ ചിതറിച്ച ആന ... മറ്റാരും അഴിച്ചു മാറ്റാൻ ധൈര്യപ്പെടാതെ അവൻ ഇപ്പോഴും മഴയും വെയിലും കൊണ്ട് അതേ അമ്പലപ്പറമ്പിൽ തന്നെ നിന്നനിൽപ്പ് നിൽക്കുകയാണ് എന്നറിയുന്നു. ....
സർജറി കഴിഞ്ഞ് പൊതിഞ്ഞു കെട്ടിയ ശരീരവുമായി നേരെ ആനയ്ക്കരികിൽ എത്തി മുഖം ഒന്ന് കറുപ്പിക്കുക പോലും ചെയ്യാതെ ചങ്ങലയഴിച്ച് അവനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ച് ആശുപത്രിയിലേക്ക് തന്നെ മടങ്ങുന്ന ആൺപിറപ്പ്. ..!
ഒരുവിധപ്പെട്ടവർക്ക് മുന്നിലൊന്നും വഴങ്ങിക്കൊടുക്കാൻ തയ്യാറില്ലാത്ത തീക്കുരിപ്പുകളോടായിരുന്നു..ചോരയുറയുന്ന വെല്ലുവിളികളോടായിരുന്നു അയാൾക്ക് എന്നും പ്രതിപത്തി.
അത്യസാധാരണമായ ചങ്കൂറ്റത്തിന്റെയും അപാരമായ ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമായിരുന്ന മനുഷ്യൻ..!
#കോട്ടായി #രാജു.
പക്ഷെ സ്വന്തം ജീവിതത്തിന്റെ അഗ്നിപരീക്ഷണത്തിന് മുന്നിൽ ...

ആനക്കേരളത്തിന്റെ ചരിത്രത്തിലെ ചെങ്കനൽ എന്നു വിശേഷിപ്പിക്കാവുന്ന കോട്ടായി രാജുവിന്റെ ഓർമ്മകളിലൂടെയും... ജീവിതത്തിലൂടെയും...
Sree 4 Elephants ന്റെ - സ്മരണാഞ്ജലി..

#sree4elephants #kottayiraju #elephant #keralaelephant #aanapremi

Комментарии

Информация по комментариям в разработке