ഇസ്രായേൽ രാജ്യത്തിൻ്റെ അതിമാരക ആണവതിരിച്ചടി സിദ്ധാന്തമായ “സാംസൺ ഓപ്‌ഷൻ്റെ" കഥ|Israel's Samson Option

Описание к видео ഇസ്രായേൽ രാജ്യത്തിൻ്റെ അതിമാരക ആണവതിരിച്ചടി സിദ്ധാന്തമായ “സാംസൺ ഓപ്‌ഷൻ്റെ" കഥ|Israel's Samson Option

1948 -മുതൽ പശ്ചിമ ഏഷ്യയെ സംഘർഷ കലുഷിതമാക്കി കൊണ്ട് തുടർന്ന് കൊണ്ടിരിക്കുകയാണ് അറബ് -ഇസ്രയേൽ പോരാട്ടങ്ങൾ. ഇസ്രയേലിൻ്റെ
ഉത്ഭവകാലം തൊട്ടേ ആരംഭം കുറിക്കപ്പെട്ട അവരോടുള്ള അറബ് രാജ്യങ്ങളുടെ ഈ ശത്രുത ചരിത്രപ്രധാന്യമുള്ള നാലോളം യുദ്ധങ്ങൾക്കാണ് മധ്യപൂർവ ദേശത്തെ സാക്ഷിയാക്കിയതും. തങ്ങളുടെ ഭൂമിശാസ്ത്രപരമായ പോരായ്മകൾ മൂലം വൈരി സഞ്ചയത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇസ്രയേൽ, ഇക്കാരണം കൊണ്ട് തന്നെ ഇവരുടെയെല്ലാം സൈനികകരുത്തിനെ വെല്ലുന്ന രീതിയിൽ സ്വന്തം സൈനികകരുത്തും അതിനൊത്ത് ചേർന്ന യുദ്ധതന്ത്രങ്ങളും കൊണ്ടാണ് ഈ ശത്രുസമൂഹത്തെ അതിജീവിക്കുന്നത് തന്നെ. എന്നിരുന്നാൽ പോലും വിസ്തൃതിയിൽ വലുതും, പടക്കോപ്പുകളുടെ എണ്ണത്തിൽ മുൻപരുമായ ഇവരെ എക്കാലവും പരമ്പരാഗത ആയുധ ശക്തി കൊണ്ട് തരണം ചെയ്യുക അസാധ്യമാണെന്ന് മനസ്സിലാക്കിയ ഇസ്രയേൽ, ദശകങ്ങൾക്ക് മുന്നേ രഹസ്യമായി ആണവായുധങ്ങൾ സ്വന്തമാക്കുകയും അതിനു വേണ്ടുന്ന ഒരു ദ്രുത പ്രതികരണ സിദ്ധാന്തം ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. സംഭവ്യമാകുന്ന ഏതൊരു യുദ്ധ സാഹചര്യത്തിലും എതിരാളികൾ ജൂതരാജ്യത്തെ ഉന്മൂലനം ചെയ്യുന്ന വിധത്തിലുള്ള ഒരവസ്ഥ സംജാതമായാൽ ആ വൈരികളുടെ ഭൂപ്രദേശത്തേക്ക് തങ്ങളുടെ ന്യൂക്ലിയർ വെപ്പണുകൾ ഉപയോഗിച്ച് വലിയൊരു ബഹുതല ആക്രമണം നടത്തുന്ന “സാംസൺ ഓപ്ഷൻ “ അഥവാ ‘സാംസൺ സ്ട്രാറ്റജി” എന്ന സവിശേഷ ഇസ്രയേൽ നയമായിരുന്നു അത് .ഇസ്രയേൽ ഇത് വരെ പരസ്യമായി സമ്മതിച്ചിട്ടീല്ലാത്തതും , എന്നാൽ അതീവ ഗോപ്യമായി അവർ നിലനിർത്തുന്നുണ്ടെന്ന് ആഗോള ചാര ഏജൻസികൾ വിശ്വസിക്കുന്നതുമായ ആ അതിമാരക സിദ്ധാന്തത്തെപറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ. ഒപ്പം ഇങ്ങനെയൊരു നയമുണ്ടാക്കുന്നതിലേക്ക് ഇസ്രയേലിനെ നിർബന്ധിതരാക്കിയ മറ്റു കാരണങ്ങളെ പറ്റിയും 6 അതിൻറ്റെ പ്രസക്തിയെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം.

Since 1948, the Arab-Israeli conflict has been convulsing West Asia. This hostility of the Arab countries towards Israel, which began right from the time of its birth, has made the Middle East witness four historic wars. Israel, surrounded by a mass of enemies due to its geographical disadvantages, has therefore been able to survive this enemy group with its own military strength and combined war strategies in a way that surpasses the military strength of all of them. However, Israel, which realized that it would be impossible to defeat these countries, which are larger in area and have a larger number of military forces, with conventional weapons, had secretly acquired nuclear weapons decades ago and developed a rapid response doctrine for that. In any war situation that may occur, if a situation arises in which the opponents destroy the Jewish state, it is a unique Israeli policy called the “Samson Option” or the ‘Samson Strategy’, which involves launching a massive multi-pronged attack on the territory of those enemies using their nuclear weapons. Chanakya’s new video is about that deadly theory, which Israel has not yet publicly admitted, but which global spy agencies believe they are keeping top secret. We will also learn more about the other reasons that forced Israel to make such a policy and its relevance.

#israel #palestine #isrealarmy #idf #egypt #egyptian #benjaminnetanyahu #bengurion #moshe #isreliran #nuclearsubmarine #nuclear #nuclearwar #nuclearbunker #nuclearbombs #nuclear_energy #nuclearpolicy

Комментарии

Информация по комментариям в разработке