ക്ഷേത്രങ്ങൾ നൽകുന്ന ഊർജജം ഈ അമ്മയിലൂടെ കണ്ടറിയാം l AMMA BHARATHAM l Mattannur Pariyarathappan Temple

Описание к видео ക്ഷേത്രങ്ങൾ നൽകുന്ന ഊർജജം ഈ അമ്മയിലൂടെ കണ്ടറിയാം l AMMA BHARATHAM l Mattannur Pariyarathappan Temple

ക്ഷേത്രങ്ങൾ നൽകുന്ന ഊർജജം ഈ അമ്മയിലൂടെ കണ്ടറിയാം l AMMA BHARATHAM l Mattannur Pariyarathappan Temple

ദയവായി ഈ ഒരു പോസ്റ്റ് മുഴുവൻ വായിക്കാൻ അപേക്ഷിക്കുന്നു. ഇതുവരെ ലോകം അറിയാത്ത അപൂർവ്വതകൾ നിറഞ്ഞ മഹാക്ഷേത്രത്തെ പരിചയപ്പെടുത്താൻ ആണ് ഇവിടെ ശ്രമിക്കുന്നത്.കഴിവിൻ്റെ പരമാവധി ഈ അപൂർവ ക്ഷേത്ര രഹസ്യം അങ്ങയുടെ പരിചയത്തിലുള്ളവരിൽ എത്തിക്കുമല്ലോ ...

**9 ആം നൂറ്റാണ്ടിനും 11 ആം നൂറ്റാണ്ടിനും ഇടയിൽ ചോള രാജ വംശവും മൂഷക രാജവംശവും ചേർന്ന് പണികഴിച്ച മഹാ ക്ഷേത്രം. **

**പൂർണ്ണ സ്വരൂപ ഭാവത്തിൽ ശ്രീവത്സത്തോടുകൂടെ ശിലയിൽ ചെയ്ത ശ്രീമഹാ വിഷ്ണു ഭഗവത് വിഗ്രഹം. **

**ചോള, ചാലൂക്യ, ചേര, പല്ലവ, ഹൊയ്സാല ശൈലികൾ ചേർത്ത് (9 - 11 AD ) അപൂർവ്വമായ രീതിയിൽ ചെയ്ത ശിലാ വിഗ്രഹം. **

**പൂണൂൽ പാദം വരെ ഇറക്കി ചെയ്ത ജനാർദ്ദന സ്വാമി ഭാവത്തിൽ ഉള്ള ശ്രീമഹാവിഷ്ണു വിഗ്രഹം. **

(പ്രാചീന ചോള , ചാലൂക്യ, പല്ലവ ശൈലികളിൽ മാത്രമേ അരക്കു താഴേക്ക് പൂണൂൽ കാണുക ഉള്ളു. അതും അപൂർവ്വമായി മാത്രം. കേരളത്തിൽ ഇങ്ങനെ ഒരു ശൈലി ഉള്ള വിഗ്രഹം മറ്റെവിടെയെങ്കിലും ഉണ്ടാവാൻ തന്നെ സാധ്യത വളരെ കുറവ് ആണ്)

*പ്രയോഗ ചക്രം ആയി സുദർശന ചക്രം ചെയ്തിരിക്കുന്ന വിഗ്രഹം.*

(അംബരീക്ഷനെ സംരക്ഷിക്കാൻ ശ്രീമഹാവിഷ്ണു ദുർവ്വാസാവിനു നേരെ അയക്കുന്ന സുദർശന ചക്രം പ്രയോഗ ചക്രം എന്ന് അറിയപ്പെടുന്നു. അപൂർവ്വം ബിംബങ്ങളിൽ മാത്രമേ ഈ പ്രത്യേകതയും കാണാൻ സാധിക്കുക ഉള്ളു. തമിഴ് നാട്ടിലെ പെരുമാൾ ക്ഷേത്രത്തിൽ ആണ് പ്രയോഗ ചക്രം ഉള്ള വിഗ്രഹം മറ്റൊരിടത്തു ഈ സങ്കൽപ്പത്തിൽ കാണാൻ സാധിക്കുക)

**കണ്ണാടി പോലെ മിനുസപ്പെടുത്തി (മൗര്യൻ പോളിഷ് ശൈലി ) ഉരുട്ടി ചെയ്ത വലിയ ശംഖം. **ഇതും കേരളത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വം.

*കയ്യിൽ ഗദയ്ക്ക് പകരം ഉലക്ക ആണ് ചെയ്തിരിക്കുന്നത്.* അതി പുരാതന ശ്രീമഹാ വിഷ്ണു വിഗ്രഹങ്ങളിൽ ഉലക്ക ആണ് കാണാൻ സാധിക്കുക എന്നത് ഈ ക്ഷേത്രത്തിലെ വിഗ്രഹം അതി പൗരാണികം ആണെന്ന് ഉറപ്പിക്കാൻ വഴിയൊരുക്കുന്നു.

ഇങ്ങനെ ഒക്കെ അപൂർവ്വതകൾ നിറഞ്ഞ അതി ചൈതന്യവത്തായ മഹാ വിഗ്രഹം ഇന്ന് പൊട്ടലുകൾ വന്ന് , ശ്രീകോവിൽ തകർന്നു നിൽക്കുന്ന അവസ്ഥയിൽ ആണ്. ടിപ്പു സുൽത്താൻ്റെ കാലത്തെ പടയോട്ടത്തിൽ ആണ് ആ വിഗ്രഹവും ശ്രീകോവിലും തകർക്കപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു. അതി ശക്തമായി ഇരുമ്പു ദണ്ഡ് കൊണ്ട് കുത്തിയ , അടിച്ച പാടുകൾ വിഗ്രഹത്തിലും , ശ്രീകോവിലിലും വ്യക്തമായി കാണാം. അതി ശക്തമായി ദേവ വിഗ്രഹത്തിൻ്റെ മുഖത്ത് ഇരുമ്പ് ദണ്ഡ് കൊണ്ട് കുത്തിയത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

നാലമ്പലവും , ആനമതിലും പൂർണ്ണമായും , ശ്രീകോവിലും നമസ്കാര മണ്ഡപവും ഭാഗികമായും തകർന്നു പോയ അവസ്ഥയിൽ ആണ് ക്ഷേത്രം ഇന്നുള്ളത്. നൂറ്റാണ്ടുകൾ ഈ മഹാ ക്ഷേത്രം കാടുപിടിച്ചു പൂജകൾ പോലും ഇല്ലാതെ കിടന്നു.ഇത്രയേറെ അപൂർവ്വതകൾ ഉള്ള ദേവ പ്രതിഷ്ഠ ഉള്ള ശ്രീകോവിൽ ഏത് നിമിഷവും നിലംപതിക്കും എന്ന അവസ്ഥയിൽ ആണ് ഇന്നുള്ളത്. ശ്രീ മഹാവിഷ്ണുവും ശ്രീ സുബ്രഹ്മണ്യനും ഈ മഹാ ക്ഷേത്രത്തിൽ തുല്യ പ്രാധാന്യത്തിൽ കുടികൊള്ളുന്നു.

കേരളത്തിലെ പ്രാചീന ക്ഷേത്ര സംസ്കാരത്തിന് തന്നെ ഉദാഹരണം ആയി എടുത്തുകാണിക്കാൻ ആവുന്ന അപൂർവ്വതകൾ നിറഞ്ഞ *കണ്ണൂർ ജില്ലയിലെ മട്ടന്നൂർ - പരിയാരത്തെ* ഈ മഹാ ക്ഷേത്രത്തെ പഴമ നിലനിർത്തി ശാസ്ത്രീയമായി നവീകരിക്കാൻ പരിശ്രമിക്കുക ആണ് ഒരുകൂട്ടം യുവാക്കൾ.

*കേരളത്തിലെ ഏറ്റവും പഴയ, അജന്താ ശൈലിയിൽ ചെയ്ത ചുവർ ചിത്രങ്ങൾ ഉള്ള , നാദ ബ്രഹ്മത്തിൽ അധിഷ്ഠിതമായി പണിത ഈ മഹാ ക്ഷേത്രത്തെ* പുനരുദ്ധരിക്കാൻ അങ്ങയെ പോലുള്ള ഭക്തമനസ്സുകളുടെ സഹായം ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു. ഒരുതരി cement പോലും ഉപയോഗിക്കാതെ പഴയ രീതിയിൽ തനിമ നിലനിർത്തി നവീകരിക്കാൻ ആണ് സമിതി ആഗ്രഹിക്കുന്നത്.

ആവുന്നത്ര ഈ ക്ഷേത്ര മാഹാത്മ്യം ഷെയർ ചെയ്യാനും, സാമ്പത്തിക സഹായം ചെയ്യാനും അപേക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി വിളിക്കുക

9946299502

9526180955

9447321330

**മട്ടന്നൂർ - പരിയാരം ശ്രീ സുബ്രഹ്മണ്യ - ശ്രീ മഹാ വിഷ്ണു ക്ഷേത്ര **സമിതിയുടെ അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു.

**Pariyarathappan Kshetra Chaithanyarjava Paripalana Sabha Charitable Trust **

A /C No : 16340200003830

IFSC Code : FDRL0001634

SWIFT Code: FDRLINBBID

Federal Bank , Mattanur Branch

*UPI ID: pariyarathappan@fbl*

Комментарии

Информация по комментариям в разработке