മിലൻ എന്ന ഫാഷൻ സാമ്രാജ്യം പടുത്തുയർത്തിയ കരുത്തുറ്റ വനിത

Описание к видео മിലൻ എന്ന ഫാഷൻ സാമ്രാജ്യം പടുത്തുയർത്തിയ കരുത്തുറ്റ വനിത

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഒരു ബിസിനസ്സ് കുടുംബത്തിലാണ് ഷേർളിയുടെ ജനനം. ഡിഗ്രിക്ക് ശേഷം MCA പഠനം കഴിഞ്ഞപ്പോൾ തന്നെ ഷേർളിയുടെ വിവാഹവും കഴിഞ്ഞു. പിറവത്തുള്ള പടിക്കൻസ് എന്ന ബിസിനസ്സ് കുടുംബത്തിലേക്കാണ് ഷേർളി വിവാഹ ശേഷം എത്തുന്നത്. കുടുംബത്തിൽ ഒരുപാട് ബിസിനസ്സ് ഉണ്ടായിരുന്നെങ്കിലും ഭർത്താവ് റെജിയും ഷേർളിയും തെരെഞ്ഞെടുത്തത് തുണി കച്ചവടമായിരുന്നു. അങ്ങനെ പടിക്കൻസ് സിൽക്‌സ് എന്ന ഷോപ് കൂത്താട്ടുകുളത്ത് പ്രവർത്തനം ആരംഭിച്ചു. തന്റെ ഇഷ്ടങ്ങളും ഫാഷൻ സങ്കൽപ്പങ്ങളും സ്വന്തം കടയിൽ പരീക്ഷിക്കാൻ ഷേർളി തീരുമാനിച്ചതോടെയാണ് ജീവിതത്തിലെ സ്പാർക്ക് ഉണ്ടാകുന്നത്. പടിക്കൻസ് സിൽക്സിൽ ഒതുങ്ങി നിൽക്കാതെ തന്റെ വസ്ത്ര ശേഖരവുമായി ഷേർളി കേരളം മുഴുവൻ എക്സിബിഷൻസ് ചെയ്യാൻ ആരംഭിച്ചു. അത് വിജയമായതോടെ ഭർത്താവിന്റെ പിന്തുണയിൽ എറണാകുളത്ത് ചെറിയ ഒരു ഷോപ് ആരംഭിച്ചു. മിലൻ എന്ന ആ ബ്രാൻഡ് അവിടെ നിന്ന് വളരുകയായിരുന്നു. ഇന്ന് എം ജി റോഡിന്റെ ഒരു അഡ്രസ് ആയി മാറിയ മിലനിൽ നാനൂറോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്... കേൾക്കാം ദി ബ്രാൻഡ് മിലൻ ഫാഷൻ ലോകത്തെ നമ്പർ വൺ ആയ കഥ......

Spark - Coffee with Shamim

#sparkstories #entesamrambham #shamimrafeek #milandesign

Guest Details

SHERLY REGIMON
MD, MILAN DESIGN

Mail - [email protected]

website - www.milandesign.in

Комментарии

Информация по комментариям в разработке