10ല്‍ പഠിക്കുമ്പോള്‍ സംരംഭകന്‍ ബിടെക്ക് കഴിഞ്ഞപ്പോള്‍ 50 ലക്ഷം ആസ്തി |SPARK STORIES|

Описание к видео 10ല്‍ പഠിക്കുമ്പോള്‍ സംരംഭകന്‍ ബിടെക്ക് കഴിഞ്ഞപ്പോള്‍ 50 ലക്ഷം ആസ്തി |SPARK STORIES|

സെക്കന്റുകള്‍ കൊണ്ടു ഡിജിറ്റല്‍ ലോകം നിറയുന്ന കണ്ടന്റുകള്‍. പ്രോഡക്റ്റുകളിലേക്ക് വലിച്ചടിപ്പിക്കുന്ന കണ്ടന്റിന്റെ കാന്തിക ശക്തി. ബിസിനസിന് ആക്കം കൂട്ടാന്‍ കവിഞ്ഞൊഴുക്കുന്ന ലീഡുകള്‍. ഡിജിറ്റല്‍ ലോകത്തെ ക്രൗഡ് പുള്ളര്‍ നിയാസിന്റെ കഥയാണിത്. സോഷ്യല്‍ സയന്‍സ് ക്ലാസിലിരികെ എം. കെ നിയാസിന് ഒരു ആഗ്രഹം; ബിസിനസുകാരനാകണം. അധികം വൈകിയില്ല, സ്വന്തമായൊരു വെബ് സൈറ്റ് ആരംഭിച്ചു. മൂന്ന് വര്‍ഷം വേണ്ടി വന്നു ആദ്യ പ്രതിഫലം ലഭിക്കാന്‍. അക്കൗണ്ടിലെത്തിയത് 5,000 രൂപ. അന്നു തുടങ്ങി ബിസിനസിനോടുള്ള ആവേശം. ബിടെക് പഠിച്ചു കൊണ്ടിരിക്കെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസിലെത്തി. ഒട്ടേറ കമ്പനികളുടെ പാര്‍ട്ടറായി. ചില കമ്പനികളുടെ മെന്ററും. ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ ബാങ്ക് ബാലന്‍സ് കണ്ട് വീട്ടുകാര്‍ ഞെട്ടി, ഒപ്പം കൂട്ടുകാരും. 50 ലക്ഷം രൂപ!. കൊച്ചി ആസ്ഥാനമാക്കിയ ആ യുവാവ് ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ ഹബ്ബ് പടുത്തുയര്‍ത്തി. ഗ്രോത്ത്ഫാദര്‍ എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനി. മുന്‍നിരയിലുള്ള ബ്രാന്റ് കമ്പനികള്‍ ക്ലൈന്റുകളായി. ഇന്ന് 30 ഓളം പേര്‍ നിയാസിന് കീഴില്‍ ജോലി ചെയ്യുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കൊണ്ടു ബിസിനസില്‍ എത്രത്തോളം വളരാന്‍ കഴിയുമെന്നും ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ അനന്തസാധ്യതകളും നിയാസ് എം. കെ പങ്കുവെയ്ക്കുന്നു....

SPARK - Coffee with Shamim

#sparkstories #entesamrambham #growthfather
.
.
Niyas MK
GrowthFather Pvt. Ltd.
+91 7025 075 075
www.growthfather.com
  / growthfather.agency  
  / growthfather  

Комментарии

Информация по комментариям в разработке