പറയാതെ പറയുന്ന ചരിത്രം

Описание к видео പറയാതെ പറയുന്ന ചരിത്രം

മാവേലിക്കര കറ്റാനം റോഡിൽ ഇല്ലത്തുമുക്ക് എന്ന സ്ഥലത്ത് നിലകൊള്ളുന്ന അതിപുരാതനമായ ഒരു തറവാട്
ചിത്രീകരണ സമയത്തും പോസ്റ്റ് ചെയ്യുന്ന സമയത്തും, വഴിയരികിലെ ഒരു തറവാട് എന്നു മാത്രമേ പറയാൻ കഴിയു മായിരുന്നുള്ളൂ, എന്നാൽ കറ്റാനത്തും പരിസര പ്രദേശത്തുള്ള നിരവധി ആളുകൾ വിവരങ്ങൾ കമന്റ് ചെയ്തിരുന്നു. എല്ലാവർക്കും വളരെ നന്ദി. അതിൽ പി എസ് മാത്യു, ഇട്ട കമന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നു
"ഓർമകളെ അറുപതു - എഴുപത് വർഷങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയി.
ഭരണിക്കാവിന്റെ (കറ്റാനത്തിന്റെയും) മകുടമായി തല ഉയർത്തിനിന്നിരുന്ന "കാഞ്ഞിക്കൽ" തറവാട് ഈ നിലയിൽ കാണുന്നതിൽ വലിയ വേദനയുണ്ട്.
എട്ടോ ഒൻപതോ വയസുള്ളപ്പോൾ വിമോചന സമര ജാഥ അവിടെ നിന്നും ആരംഭിച്ചതും യശ്ശശരീരനും സർവ്വാദരണീയനുമായിരുന്ന ശ്രീ മന്നത്തു പദ്മനാഭൻ അവിടെ എത്തിച്ചേർന്നതും ഓർക്കുന്നു.
എന്റെ പിതാവിന്റെ പിതാവ് പുതുകുളങ്ങര ശ്രീ കോശി മത്തായി അവർകൾക്ക് കാഞ്ഞിക്കൽ കുടുംബത്തിൽ വലിയ സ്ഥാനം ഉണ്ടായിരുന്നതും ഓർമയിൽ വരുന്നു. വര്ഷങ്ങള്ക്കു ശേഷം വിദേശത്ത് ജോലിയിൽ ഇരിക്കുമ്പോൾ അവധിക്കു നാട്ടിൽ വന്നപ്പോൾ എന്റെ പിതാവ് എന്നെ കൂട്ടി ഈ ഭവനത്തിൽ അന്ന് ജീവിച്ചിരുന്ന അവിടുത്തെ അമ്മക്ക് ഓണസമ്മാനം കൊടുത്ത് അനുഗ്രഹം വാങ്ങിയിരുന്നതും സന്തോഷത്തോടെ ഓർക്കുന്നു.
കാരണവരായ കാഞ്ഞിക്കൽ കുട്ടപ്പൻപിള്ളയുടെ ആകാരസൗഷ്ടവവും തലയെടുപ്പും മറക്കാൻ ആവില്ല. വലിയ ഭൂവുടമയായിരുന്ന അദ്ദേഹം ദാനമായി അനവധി പേർക്ക് സ്ഥലം എഴുതി കൊടുത്തിട്ടുള്ളതും എടുത്തു പറയണം.

തറവാടിന്റെ ഇന്നത്തെ ദുരവസ്ഥയിൽ അതിയായ വേദനയുണ്ട്. "🙏🏻🙏🏻

Комментарии

Информация по комментариям в разработке