ഈ നബിദിനത്തിനു ഏറെ കാത്തിരുന്ന വൈറൽ ഗാനം|പ്രകാശ പ്രഭു|Prakasha Prabhu|Noushad baqavi|Misab New Song

Описание к видео ഈ നബിദിനത്തിനു ഏറെ കാത്തിരുന്ന വൈറൽ ഗാനം|പ്രകാശ പ്രഭു|Prakasha Prabhu|Noushad baqavi|Misab New Song

LYRICS & PRODUCER
: NOUSHAD BAQAVI
VOCAL :MUHAMMED MISAB (SON OF NOUSHAD BAQAVI)
Audio Mixing : SHIBILY MOONAKKAL
STUDIO : YARON MOONAKKAL
CAMERA : ASHIF AMARIYIL
CUT : MUFAZIL PANAKKAD
Special Thanks : Kamala Surayya Abaya World

പ്രകാശ പ്രഭു │ NOUSHAD BAQAVI │ MUHAMMED MISAB (SON OF NOUSHAD BAQAVI)

LYRICS
-----------------

ആദ്യം അള്ള പടച്ചൊരു
ആദരവായ റസൂലിൻ നൂറ്
ആരിലുമാരിലുമുള്ളിലിരിക്കണേ
അമ്പരമമ്പിളിമുമ്പിയൊരത്ഭുത
ആദം തൊട്ട് തുടങ്ങി തിളങ്ങി
വിളങ്ങിയൊരുങ്ങിയണഞ്ഞൊരു
ആമിന ബീവിയിലെത്തിയ രാജാവേ...


എന്നും ജിബ് രീലാ.. വീടിന് കാവലിരിക്കുന്നേ..
മിന്നും ചിരിയാലേ മുത്ത് റസൂല് ജനിക്കുന്നേ...

പുന്നാരിക്കാനായി സ്വർഗം മാടി വിളിക്കുന്നേ...
അന്നാമുഖം കണ്ട് താരം ദഫ് കളിക്കുന്നേ..
മുത്തല്ലേ... സത്തല്ലേ...
സൃഷ്ടിചരാചരമൊക്കെ ഹബീബിനെ
മുത്താനും.. കൊതിയല്ലേ...

മുത്തമെനിക്കില്ലേ... നാളെ
മുത്ത് വിളിക്കില്ലേ..

മുത്തും പവിഴം ചിതറും ചിരിതൻ....
ചിറകിൽ ചേർത്തൊരു.... ചന്തമെനിക്കേകൂലേ...
[ ആദ്യം..]

കണ്ണിൽ കാരുണ്യത്തിൻ ദീപം കത്തി തെളിയുന്നേ...
കണ്ടാൽ ലാവണ്യത്തിൻ പൂരം നെഞ്ചിൽ നിറയുന്നേ...

വർണ്ണപ്പേമാരിച്ചിരി ചുണ്ടിൽ പൊട്ടിയുദിക്കുന്നേ..
സ്വർണ്ണപ്പുമാനം പോൽ മുന്നിൽ നൂറ് കളിയ്ക്കുന്നേ.
അഴകല്ലേ... അജബല്ലേ...
മിഴിമൊഴിയെല്ലാം നിധിയൊഴുകുന്നൊരു
പുഴയല്ലേ... മഴവില്ലേ...

അമ്പറ് തോൽകില്ലേ... അമ്പിയ
മിമ്പറവർക്കല്ലേ..
സ്വർഗതട്ടും പട്ടും പട്ടുറുമാലും
മുത്തിരസിക്കും മുത്ത് റസൂലും
[ ആദ്യം..]

സൃഷ്ടാവിൻ്റെ നൂറിൽ നിന്നുമെടുത്തൊരുനൂറല്ലേ..
സിർറാൽ നിറഞ്ഞൊരു സുന്ദരമായ വുജൂഹല്ലേ..

സൽക്കാരത്തിന്നായി സമദോൻ അങ്ങ് വിളിച്ചില്ലേ...
സൗഭാഗ്യത്തിൽ മുത്ത് ഞങ്ങളെയും അന്നോർത്തില്ലേ...

വസ ഫല്ലേ... ഇശ്ഖല്ലേ...
അമ്പിയ രാജശിരോമണിത്വാഹ
ഇസ്മല്ലേ.. മിസ്കല്ലേ...
ഇഷ്ട്ടമെനിക്കില്ലേ.. ഇശലിൽ
കോർത്തത് കേൾക്കില്ലേ..

ഇസ്സത്താണിരുലോകത്താ ഒരുബന്ധം
സ്വന്തമെനിക്കായ് തന്നിട് ചന്ദം

നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Noushad Baqavi Song:    • Noushad Baqavi Song  

#നബി_ദിനം_ഗാനം_2023 #Nabidhinaganam2023 #islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #prakashaprabhu


നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

Комментарии

Информация по комментариям в разработке